കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണില്‍ സഞ്ചരിക്കുമ്പോള്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും, വഴിയോരങ്ങളില്‍ വസിക്കുന്നവര്‍ക്കും വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി തയ്യാറാക്കുന്ന സമൂഹ അടുക്കള കുന്ദമംഗലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കുന്ദമംഗലം ഹൈസ്കൂളിലാണ് ഭക്ഷണം പാകം ചെയ്യുന്നത്.
23 വാര്‍ഡുകളില്‍ നിന്നും ഓരോ വാര്‍ഡില്‍ പത്തുപേരെന്ന രീതിയില്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്, ഇവര്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിക്കും. ഭക്ഷണം നിര്‍മിക്കാനാവശ്യമായ പലവ്യഞ്ജനങ്ങളും അരിയും മറ്റ് സാധനങ്ങളും ഇവര്‍ ശേഖരിക്കും .നിരാലംബരായവര്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവര്‍ക്കും ഭക്ഷണം നല്‍കും.

പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്റെ നേതൃത്വത്തില്‍ വിനോദ് പടനിലം, ടി.കെ ഹിദേഷ് കുമാര്‍, സി.വി സംജിത്ത്, ജയപ്രകാശ്, മനുലാല്‍, ഹെഡ്മാസ്റ്റര് പ്രേമരാജന്‍ മാസ്റ്റര്‍, പ്രമോദ്, സിജില്‍ തുടങ്ങിയവരാണ് ഭക്ഷണം ഒരുക്കുന്നത്. 700 പേര്‍ക്കാണ് രണ്ട് നേരങ്ങളിലായി ഭക്ഷണം വിതരണം ചെയ്യുന്നത്.
വാര്‍ഡിലെ എല്ലാ മെമ്പര്‍മാരുടെയും സഹായം പരിപാടിയിലുണ്ട്. എല്ലാ പ്രതിരോധ നടപടികളുമെടുത്തുകൊണ്ട് വളരെ അകലം പാലിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്.
ഹെല്പ്പ്ലൈന് നമ്പറായ 9496810156 ലേക്ക് ബന്ധപ്പെടാം

