ലോക്ക്ഡൗണില്‍ പഴയകാല വിനോദങ്ങളിലേക്കും കളികളിലേക്കും മടങ്ങി മലയാളികള്‍. വെറുതേ റോഡിലിറങ്ങി പോലീസിനെടും അധികാരികളെയും ബുദ്ധിമുട്ടിക്കാതെ രാജ്യത്തെ രക്ഷിക്കാന്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ പഴയകാല വിനോദങ്ങള്‍ പൊടിതട്ടിയെടുത്തിരിക്കുകയാണ് പലരും.

കൂട്ടംകൂടാന്‍ കഴിയാത്തതിനാല്‍ ഗ്രൗണ്ടിലിറങ്ങിയുള്ള ക്രിക്കറ്റ് ഫുട്ബോള്‍ കളികള്‍ നടക്കാതായതോടെ വീട്ടില്‍ ഇരുന്ന് ലുഡോബോര്‍ഡ്, പാമ്പും കോണിയും, ചെസ്, കാരംസം,് തുടങ്ങിയ കളികള്‍ തിരിച്ചുവന്നു. പലരും ഓണ്‍ലൈന്‍ ഗെയിമുകളിലേക്കും ടിക്കടോക്കിലേക്കും മാറിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞ പച്ചക്കറി നടലും പലരും ആരംഭിച്ചിട്ടുണ്ട്.

