കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണില്‍ സഞ്ചരിക്കുമ്പോള്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും, വഴിയോരങ്ങളില്‍ വസിക്കുന്നവര്‍ക്കും വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി തയ്യാറാക്കുന്ന സമൂഹ അടുക്കള കുന്ദമംഗലത്ത് ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കുന്ദമംഗലം ഹൈസ്‌കൂളിലാണ് അടുക്കള ഒരുങ്ങുന്നത്.
23 വാര്‍ഡുകളില്‍ നിന്നും ഓരോ വാര്‍ഡില്‍ പത്തുപേരെന്ന രീതിയില്‍ സ്‌ക്വാഡ് രൂപീകരിച്ച്ിട്ടുണ്ട്, ഇവര്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിക്കും. ഭക്ഷണം നിര്‍മിക്കാനാവശ്യമായ പലവ്യഞ്ജനങ്ങളും അരിയും മറ്റ് സാധനങ്ങളഉം ശേഖരിച്ചുവരുകയാണ്.
നിരാലംബരായവര്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവര്‍ക്കും ഭക്ഷണം ഉറപ്പ് വരുത്തും.
പദ്ധതിയിലേക്ക് എല്ലാവരുടെയും സഹായും ഉണ്ടാവണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ ആഭ്യര്‍ത്ഥിച്ചു.
ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 9496810156 ലേക്ക് ബന്ധപ്പെടാം

