National News

ഉപതെരഞ്ഞെടുപ്പ്; പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിൽ

നാല് ദിവസത്തോളം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികൾക്കായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വായനാട്ടിലെത്തും.

നാളെ രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിലെ പൊതുയോഗമാണ് ഇരുവരുടെയും ആദ്യത്തെ പരുപാടി. ശേഷം രാഹുൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ മലപ്പുറം അരീക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കും.

നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് വാളാട്, 2.30ക്ക് കോറോത്ത്,4.45ന് കല്പറ്റ എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും. 10 മണിക്ക് സുൽത്താൻ ബത്തേരി, 11.50ന് മുള്ളൻകൊല്ലി എന്നീ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുട്ടിൽ, 3.50-ന് വൈത്തിരി എന്നീ സ്ഥലങ്ങളിലും തിങ്കളാഴ്ചയും പ്രിയങ്കക്ക് പൊതു യോഗങ്ങളുണ്ട്.
അതെ സമയം, ഇന്ന് ഇരുളത്ത് കെപിസിസി മുൻ പ്രസിഡണ്ട് കെ മുരളീധരൻ പ്രചാരണത്തിന് എത്തുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് വേണ്ടി പ്രചാരണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ആറാം തീയതി വയനാട് മണ്ഡലത്തിൽ എത്തും . സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് വയനാട്ടിൽ പ്രചാരണം നടത്തും.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഇന്ന് മണ്ഡലത്തിൽ ഉണ്ട്. ബിജെപി സ്ഥാനാർഥി നവ്യാ ഹരിദാസിന് വേണ്ടി സുരേഷ് ഗോപി. രാജീവ് ചന്ദ്രശേഖർ തുടങ്ങിയ നേതാക്കളും പ്രചാരണത്തിന് എത്തും. തിരുവമ്പാടി മണ്ഡലത്തിലാണ് ഇന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പര്യടനം. ബിജെപി സ്ഥാനാർഥി സുൽത്താൻബത്തേരി മണ്ഡലത്തിലും പ്രചാരണം നടത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!