Trending

വിജയ് രാഷ്ട്രീയ പൊതുയോഗം വിജയകരമായി സംഘടിപ്പിച്ചു; പ്രതികരണവുമായി രജനികാന്ത്

വിജയ്‌ രാഷ്ട്രീയ പൊതുയോഗം വിജയകരമായി സംഘടിപ്പിച്ചുവെന്ന് രജനികാന്ത്. പൊതുജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നതിനൊപ്പം വിജയ് യുടെ പൊതുയോഗത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രജനി. “വിജയ്‌യുടെ രാഷ്ട്രീയ പൊതുയോഗം വിജയകരമായി സംഘടിപ്പിച്ചു, എൻ്റെ ആശംസകൾ” എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ രംഗത്ത് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്ന സഹ കലാകാരന്മാർക്കുള്ള രജനികാന്തിൻ്റെ പ്രോത്സാഹനവും പിന്തുണയും ഈ അംഗീകാരം എടുത്തുകാണിക്കുന്നു.

ദളപതി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. തമിഴ്‌നാട് വില്ലുപുരത്ത് നടന്ന പൊതുസമ്മേളനത്തിൽ എട്ടുലക്ഷത്തോളം ആളുകൾ പങ്കെടുത്തതായാണ് റിപ്പോർട്ട്.

ദീപാവലി ദിനത്തിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രജനികാന്ത്. രാഷ്ട്രീയ ചോദ്യങ്ങളോട് പ്രതികരിക്കാൻ മടിച്ചിരുന്ന രജനികാന്ത് വിജയ്‌യുടെ പൊതുസമ്മേളനം വൻ വിജയമായിരുന്നെന്നും അദ്ദേഹത്തിന് താൻ എല്ലാവിധ ആശംസകളും നേരുന്നുവെന്നുമായിരുന്നു പറഞ്ഞത്. രജനിയുടെ പ്രതികരണത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഒക്ടോബർ 27 നായിരുന്നു വിജയ് തന്റെ ആദ്യത്തെ പൊതുസമ്മേളനം നടത്തിയത്. തന്റെ രാഷ്ട്രീയ പാർട്ടിയുടെ നയം പ്രഖ്യാപിച്ച വിജയ് ഡിഎംകെയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ചിരുന്നു. 2026 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.

നേരത്തെ വിജയ്‌യുടെ പാർട്ടിയുടെ പൊതുസമ്മേളനത്തിന് ആശംസകളുമായി നിരവധി സിനിമാ പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. നടന്മാരായ സൂര്യ, വിജയ് സേതുപതി, ശിവകാർത്തികേയൻ, കമൽ ഹാസൻ, സംവിധായകരായ വെങ്കട്ട് പ്രഭു, കാർത്തിക് സുബ്ബരാജ് തുടങ്ങിയവരായിരുന്നു ആശംസകളുമായി എത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!