കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളുടെ അനാവശ്യ യാത്ര തടയാനായി പോലീസ് പൂട്ട്. യാത്ര ചെയ്യുന്നവര്‍ എന്തിനാണ് എവിടേക്കാണ് യാത്രചെയ്യുന്നത് എന്ന് എഴുതി നല്‍കാനായി പോലീസ് പഴയ ബസ് സ്റ്റാന്റിന് മുന്നില്‍ ഡിക്ലറേഷന്‍ സെന്റര്‍ ആരംഭിച്ചു. അനാവശ്യമായി ആളുകള്‍ നിരത്തിലിറങ്ങുന്നത് നിയന്ത്രിക്കാനാണ് പോലീസിന്റെ ഈ നടപടി. ഇതുപ്രകാരം ഇതുവഴി കടന്നുപോകുന്നവരെല്ലാരും പോലീസിന് വിവരങ്ങള്‍ എഴുതി നല്‍കണം. പോലീസ് എത്ര ശ്രമിച്ചിട്ടും അനാവശ്യമായി ആളുകള്‍ വരുന്നതോടെയാണ് ഈ രീതിയിലേക്ക് പോലീസ് നീങ്ങിയത്. പലരേയും പോലീസ് ഇത്തരത്തില്‍ തിരിച്ചയക്കുന്നുമുണ്ട്.
കുന്ദമംഗലത്ത് പോലീസിന്റെ പൂട്ട്; യാത്രചെയ്യുന്നവര്‍ വിവരങ്ങള്‍ എഴുതി നല്‍കണം

