തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവിലിലെ നിവേദ്യ ഉരുളിയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. സംഭവത്തില്‍ ഹരിയാന സ്വദേശികളായ മൂന്ന് പേര് പിടിയിലായി.
ഗണേഷ് ത്സാ എന്ന പുരുഷനും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. മൂവരെയും ഫോര്‍ട്ട് പൊലീസ് ഹരിയാനയിലെത്തിയാണ് പിടികൂടിയത്. പ്രതികളെ ഉച്ചയ്ക്ക് മുമ്പ് തിരുവനന്തപുരത്ത് എത്തിക്കും.