കൊല്ലം: തീരദേശ റോഡില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ മനീഷ്, പ്രവീണ്‍ എന്നിവരാണ് മരിച്ചത്. പ്ലംബിങ് തൊഴിലാളികളായിരുന്നു ഇരുവരും. ഇരവിപുരം കാക്കത്തോപ്പില്‍ ക്ലാവര്‍ മുക്കിലാണ് കഴിഞ്ഞ ദിവസം രാത്രി 11:30 ന് അപകടം ഉണ്ടായത്.
രണ്ട് ദിവസം മുന്‍പ് പുതുതായി വാങ്ങിച്ച വാഹനത്തില്‍ ഇരവിപുരം ചാനക്കഴികത്ത് പോയി മടങ്ങി വരുമ്പോഴാണ് അപകടം. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരണപ്പെട്ടു. റോഡിലുള്ള കുഴിയില്‍ വാഹനം വീണതാണ് അപകടമുണ്ടാകാന്‍ കാരണം.
ബൈക്ക് മുന്നിലെ വാഹനത്തില്‍ തട്ടിയ ശേഷം റോഡിലെ കുഴിയില്‍ വീണു. ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.