National

തായ്‌വാൻ കൾച്ചറൽ സെന്ററിന്റെ പുതിയ ഓഫിസ് മുംബൈയിൽ തുറന്നു; നയതന്ത്ര പ്രതിഷേധം അറിയിച്ച് ചൈന

തായ്‌വാനിലെ തായ്‌പേയ് ഇക്കണോമിക് ആൻഡ് കൾച്ചറൽ സെൻ്റർ (ടിഇസിസി) മുംബൈയിൽ പുതുതായി സ്ഥാപിച്ച ഓഫീസിനെതിരെ നയതന്ത്ര പ്രതിഷേധം അറിയിച്ചതായി ചൈന. ലോകത്ത് ഒരൊറ്റ ചൈന മാത്രമേയുള്ളൂവെന്നും തായ്‌വാൻ ചൈനയുടെ പ്രദേശത്തിൻ്റെ അവിഭാജ്യ ഘടകമാണെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് വ്യാഴാഴ്ച പറഞ്ഞു.തായ്‌വാനുമായി നയതന്ത്രബന്ധം പുലർത്തുന്നതുൾപ്പെടെ എല്ലാത്തരം ഔദ്യോഗിക ബന്ധങ്ങളെയും ആശയവിനിമയങ്ങളെയും ചൈന ശക്തമായി എതിർക്കുന്നുവെന്നും ചൈന അറിയിച്ചു. ഏക ചൈന തത്ത്വം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകേണ്ട രാഷ്ട്രീയ പ്രതിബദ്ധതയാണെന്നും ഇന്ത്യ-ചൈന ബന്ധത്തിൻ്റെ രാഷ്ട്രീയ അടിത്തറയാണെന്നും വക്താവ് പറഞ്ഞു.തായ്‌വാനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വിവേകത്തോടെ പരിഹരിക്കാനും, തായ്‌വാനുമായി ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക ആശയവിനിമയം നടത്തരുതെന്നും, ചൈന-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രക്രിയയെ തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാനും ചൈന ഇന്ത്യയോട് ആവശ്യപ്പെടുന്നുവെന്നും വക്താവ് പറഞ്ഞു. നേരത്തെ, ദില്ലിയിലും ചെന്നൈയിലും ടിഇസിസി സെന്ററുകൾ തുറന്നിരുന്നു. മൂന്നാമത്തെ സെന്ററാണ് മുംബൈയിൽ തുറന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!