National

വര്‍ഷങ്ങളുടെ നിയമ പോരാട്ടം, നിര്‍ഭയക്ക് ഒടുവില്‍ നീതി; കേസിന്റെ നാള്‍വഴികളിലൂടെ

വര്‍ഷങ്ങളുടെ നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയക്ക് നീതി ലഭിച്ചു, നിര്‍ഭയ കേസിലെ നാല് പ്രതികളെയും പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റി. രഎഴ് വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് പ്രതികളെ തൂക്കിലേറ്റിയത്.

കേസിന്റെ നാള്‍വഴികളിലൂടെ.

2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയിലെ പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനി സ്വകാര്യ ബസ്സില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാവുന്നത്.

ഡിസംബര്‍ 17ന് രാജ്യതലസ്ഥാത്ത് വ്യാപക പ്രതിഷേധം. പൊലീസ് ബസ് ഡ്രൈവര്‍ രാം സിംഗ്, സഹോദരന്‍ മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെ തിരിച്ചറഞിഞു. ഡിസംബര്‍ 18ന് പ്രതികള്‍ അറസ്റ്റില്‍.

ഡിസംബര്‍ 21ന് പ്രതി അക്ഷയ് ഠാക്കൂര്‍ അറസ്റ്റിലാവുന്നു. ഡിസംബര്‍ 29ന് പെണ്‍ക്കുട്ടി മരിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിനും കേസെടുത്തു.

2013 ജനുവരി രണ്ടിന് കേസിലെ വിചാരണ അതിവേഗ കോടതിയല്‍ ആരംഭിച്ചു. ജനുവരി മൂന്നിന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഒഴികെ മറ്റ് അഞ്ചു പേര്‍ക്കുമെതിരെ കൊലപാതകം, കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

ഫെബ്രുവരി 28ന് പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കുറ്റം ചുമത്തി. മാര്‍ച്ച് 11ന് പ്രധാന പ്രതി രാം സിംഗ് തിഹാര്‍ ജയിലില്‍ ജീവനൊടുക്കി.

ആഗസ്റ്റ് 31ന് പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്ന് വര്‍ഷം നല്ലനടപ്പിന് ശിക്ഷിച്ചു. സെപ്തംബര്‍ 13ന് മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് കുമര്‍ സിംഗ് എന്നീ നാലു പ്രതികള്‍ക്കും വധശിഭ

2014 മാര്‍ച്ച് 13ന് ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. മാര്‍ച്ച് 15ന് വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. 2017 മേയ് അഞ്ചിന് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് നിരക്ഷിച്ച സുപ്രീം കോടതിയും പ്രതികളുടെ വധശിക്ഷ ശരിവച്ചു.

2018 ജൂലൈ 10ന് ശിക്ഷ ജീവപര്യന്തമാക്കണമെന്ന് പ്രതികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. 2019 ഡിസംബര്‍ 10ന് വധശിക്ഷ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതി അക്ഷയ് കുമാര്‍ സിംഗ് സുപ്രീം കോടതിയല്‍ ഹര്‍ജി നല്‍കി. ഡിസംബര്‍ 18ന് ഹര്‍ജി തള്ളി.

2020 ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റണമെന്ന് പട്യാല ഹൗസ് കോടതി മരണ വാറസ്റ്റ് പുറപ്പെടുവിച്ചു. ഫെബ്രുവരി 1ന് പ്രതികളെ തൂക്കിലേറ്റണമെന്ന് പട്യാല ഹൗസ് കോടതിയുടെ രണ്ടാമത്തെ മരണ വാറന്‍്റും മാര്‍ച്ച് 3ന് മൂന്നാമത്തെ മരണ വാറന്റും പുറപ്പെടുവിച്ചു.

മാര്‍ച്ച് 17 കുറ്റകൃത്യം നടന്ന ദിവസം ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന് പ്രതി മുകേഷ് സിംഗ് ഹര്‍ജി നല്‍കി. 2020 മാര്‍ച്ച് 19 വധശിക്ഷക്ക് സ്റ്റേയില്ലെന്നും മുഴുവന്‍ പ്രതികളെയും വെള്ളിയാഴ്ച തൂക്കിലേറ്റാനും തീരുമാനം.

മാര്‍ച്ച് 19 വധശിക്ഷ നടപ്പിലാക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രതികള്‍ ഡല്‍ഹി ഹൈകോടതിയില്‍ ഹരജി നല്‍കി. നാലു പേരില്‍ മൂന്ന് പ്രതികളാണ് വധശിക്ഷ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച വിചാരണ കോടതിയുടെ വിധിക്കെതിരെ ഹരജി നല്‍ക.

മാര്‍ച്ച് 20 ഡല്‍ഹി ഹൈകോടതി ഹരജി തള്ളിയതോടെ 2.30ന് പ്രതികള്‍ സുപ്രീകോടതിയെ സമീപിച്ചു. പ്രതികളുടെ വാദം തള്ളിയ സുപ്രീംകോടതി ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ച് പുലര്‍ച്ചെ 3.30ന് അന്തിമ വിധി പുറപ്പെടുവിച്ചു. മാര്‍ച്ച് 20 പുലര്‍ച്ചെ 5.30 ഏഴു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം നാലു പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!