നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള നടപടി ആരംഭിച്ചു. തിഹാര്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കുന്നത്. ഒരുക്കങ്ങളുടെ ഭാഗമായി പ്രതികളുടെ ഡമ്മി പരീക്ഷിച്ചു. മീററ്റ് സ്വദേശിയായ ആരാച്ചാര്‍ പവന് ജല്ലാദാണ് ഡമ്മി പരീക്ഷിച്ചത്. മുന്‍പ് ഒരേസമയം ഒരാളെ തൂക്കിലേറ്റാനുള്ള കഴുമരം മാത്രമാണ് തിഹാര്‍ ജയിലില്‍ ഉണ്ടായിരുന്നത്. നാലു പേരെ ഒരുമിച്ചു തൂക്കിലേറ്റുന്നതിന് കഴിഞ്ഞ ദിവസം പ്രത്യേക കഴുമരമൊരുക്കി.
പ്രതികളായ മുകേഷ്, പവന്, വിനയ് എന്നിവര്‍ ബന്ധുക്കളുമായി അവസാന കൂടിക്കാഴ്ച നടത്തി. അക്ഷയ്കുമാറിന്റെ ബന്ധുക്കള്‍ ഇന്നെത്തുമെന്നാണു സൂചന. 4 പ്രതികളുടെയും ബ്രയിന്‍ മാപ്പിങ് ഉള്‍പ്പെടെയുള്ള വൈദ്യ പരിശോധനയും ഏതാനും ദിവസങ്ങളായി നടക്കുന്നുണ്ട്. പ്രതികളുടെ ആശങ്കയും മാനസിക സംഘര്‍ഷവും മറ്റും പരിശോധിക്കുന്നുണ്ട്.