National Trending

മുംബൈയില്‍ തീപിടിത്തം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

മുംബൈ: മുംബൈയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. പാരീസ് ഗുപ്ത (7), മഞ്ജു പ്രേം ഗുപ്ത (30), അനിത ഗുപ്ത (39), പ്രേം ഗുപ്ത (30), നരേന്ദ്ര ഗുപ്ത (10), വിധി ചേദിറാം ഗുപ്ത (15), ഗീതാദേവി ധരംദേവ് ഗുപ്ത (60) എന്നിവരാണ് മരിച്ചത്. കടകളും ഫ്‌ലാറ്റുകളും ഉള്ള ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ചെമ്പൂര്‍ ഏരിയയിലെ സിദ്ധാര്‍ഥ് കോളനിയിലാണ് സംഭവം. അപകടം ഞായറാഴ്ച പുലര്‍ച്ചെ. പരിക്കേറ്റവരെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കടയിലെ ഇലക്ട്രിക് വയറിങ്ങില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

ഫയര്‍ എഞ്ചിനുകളും വാട്ടര്‍ ടാങ്കറുകളും മറ്റ് സഹായങ്ങളും സ്ഥലത്തെത്തി 9.15 ഓടെ തീയണച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!