കുന്നമംഗലം : രാജ്യം കൊറോണ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനദ്രോഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്രൂഡ് ഓയില്‍ വില അനുദിനം കുറഞ്ഞിട്ടും എണ്ണക്കമ്പനികള്‍ വില കുറക്കാന്‍ തയ്യാറായില്ല. അതിനിടെ വിലകുറവിന്റെ ആശ്വാസം ജനങ്ങള്‍ക്ക് നല്‍കാതെ കൊള്ളായടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലീം മേലേടത്ത്,ഇ.പി. അന്‍വര്‍ സാദത്ത്, ഇന്‍സാഫ് പതിമംഗലം, പി.എം. ശരീഫുദ്ധീന്‍, തൗഹീദ അന്‍വര്‍, സി.പി. സുമയ്യ, എന്‍. ദാനിഷ് എന്നിവര്‍ സംസാരിച്ചു.

