Kerala

കൊറോണ; മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്

കൊറോണ കേരളത്തില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന്. രോഗവ്യാപനം തടയാനുള്ള തുടര്‍ നടപടികള്‍ യോഗത്തില്‍ തീരുമാനിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരുടെയും സഹകരണം തേടുകയാണ് സര്‍ക്കാര്‍. മൂന്നാറില്‍ കെടിഡിസി ഹോട്ടലില്‍ നിന്ന് കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ രക്ഷപ്പെട്ടതടക്കം സംഭവിച്ച വീഴ്ചകള്‍ പ്രതിപക്ഷം സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയേക്കും.

തിരുവനന്തപുരത്ത് 2014 പേരാണ് നിരീക്ഷണത്തിലുള്ളത്. 1955 പേര്‍ വീടുകളിലും 48 പേര്‍ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഞായാറാഴ്ച എട്ട് പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുളളത്. നിരീക്ഷണത്തില്‍ കഴിയുന്ന 20 പേര്‍ ഞായാറാഴ്ച ആശുപത്രി വിട്ടു. ഞായാറാഴ്ച 24 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ആകെ 301 പേരുടെ 332 സാമ്പിളുകള്‍ ഇതുവരെ അയച്ചിട്ടുളളത്. കൊറോണ ബാധിതനായ വിദേശി താമസിച്ച ചെറുതുരുത്തിയിലെ റിസോര്‍ട്ട് ഇന്നലെ അടച്ചു പൂട്ടി. വിദേശിക്കൊപ്പം ഇടപഴകിയതായി കരുതുന്ന റിസോര്‍ട്ടിലെ ജീവനക്കാരും താമസക്കാരും ഉള്‍പ്പെടെ 59 പേരെ നിരീക്ഷണത്തിലാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!