National

ഗാന്ധിജിക്ക് പകരം ബോളിവുഡ് നടന്‍ അനുപം ഖേര്‍; അഹമ്മാദാബാദില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടി.

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടി. ഗാന്ധിജിക്ക് പകരം ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ ചിത്രമാണ് നോട്ടില്‍ അച്ചടിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന് പകരം ‘റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ’ എന്നും എഴുതിയിരിക്കുന്നു.

വ്യാജ നോട്ടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അഹമ്മദാബാദിലെ മനേക് ചൗക്കില്‍ ബുള്ളിയന്‍ സ്ഥാപനം നടത്തുന്ന മെഹുല്‍ തക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2,100 ഗ്രാം സ്വര്‍ണം വേണമെന്ന ആവശ്യവുമായി പ്രതികള്‍ തക്കറിനെ സമീപിച്ചിരുന്നു. സെപ്തംബര്‍ 24ന് നവരംഗ്പുര ഏരിയയിലെ സിജി റോഡിലെ ഒരു കൊറിയര്‍ സ്ഥാപനത്തില്‍ സ്വര്‍ണം എത്തിക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം തക്കര്‍ സ്വര്‍ണവുമായി തന്റെ രണ്ട് ജീവനക്കാരെ ഓഫീസിലേക്ക് അയച്ചു. വിലയായി 1.3 കോടിയുടെ പണമടങ്ങിയ ഒരു പ്ലാസ്റ്റിക് കവര്‍ പ്രതികള്‍ ജീവനക്കാര്‍ക്ക് നല്‍കുകയും ചെയ്തു. നോട്ടെണ്ണല്‍ മെഷീനില്‍ നോട്ടുകള്‍ എണ്ണാനും ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, ബാക്കിയുള്ള 30 ലക്ഷം രൂപ അടുത്തുള്ള കടയില്‍ നിന്ന് എടുത്തുതരാമെന്ന് പറഞ്ഞ് രണ്ട് പ്രതികളും കടയില്‍ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. എന്നാല്‍, തക്കറിന്റെ ജീവനക്കാര്‍ പ്ലാസ്റ്റിക് കവര്‍ തുറന്നപ്പോള്‍ അതില്‍ വ്യാജ നോട്ടുകളാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നവരംഗ്പുര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!