Kerala

പുതിയ ഫോൺ വാങ്ങി, കൂട്ടുക്കാർക്ക് ട്രീറ്റ് ചെയ്തില്ല;16 വയസുകാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

പുതിയ ഫോൺ വാങ്ങിയതിന് ട്രീറ്റ് ചെയ്തില്ലെന്ന് ആരോപിച്ച് 16 വയസുകാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു. ഡൽഹിയിലെ ശകർപൂരിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കുട്ടികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ഇവരും 16 വയസുകാർ തന്നെയാണെന്ന് പൊലീസ് പറയുന്നു. കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സച്ചിൻ എന്ന ബാലൻ പുതിയ ഫോണുമായി ഒരു സുഹ‍ൃത്തിനൊപ്പം തന്റെ വീട്ടിലേക്ക് വരുന്നതിനിടെ തന്റെ മൂന്ന് സുഹൃത്തുക്കളെ വഴിയിൽ വെച്ച് കണ്ടത്. ഇവരുടെ അടുത്തേക്ക് ചെന്ന് ഫോൺ കാണിച്ചപ്പോൾ ട്രീറ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു. സച്ചിൻ ഈ ആവശ്യം നിരസിച്ചതോടെ ഇവർ തമ്മിൽ തർക്കമായി. പിന്നീട് ഇത് കൈയാങ്കളിയിലേക്ക് കടന്നു. ഇതിനൊടുവിലാണ് കുട്ടികളിൽ ഒരാൾ സച്ചിനെ കുത്തിയത്.വൈകുന്നേരം പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം റോഡിൽ രക്തം കണ്ടാണ് അന്വേഷണം നടത്തിയത്. ഏതാനും കുട്ടികൾ ചേർന്ന് അവരുടെ സുഹൃത്തിനെ കുത്തിയെന്നും നാട്ടുകാർ ഇടപെട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും വിവരം ലഭിച്ചു.ഇതിനിടെ 16 വയസുകാരനെ കുത്തേറ്റ നിലയിൽ ആശുപത്രിയിൽ കൊണ്ടുവന്നെന്നും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നുവെന്നും കാണിച്ച് എൽഎൻജെപി ആശുപത്രിയിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചു. ശരീരത്തിന്റെ പിൻഭാഗത്ത് രണ്ട് തവണ കുത്തേറ്റതായി മൃതദേഹം പരിശോധിച്ചപ്പോൾ മനസിലായി.പൊലീസ് കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് കുട്ടികളെ കണ്ടെത്തുന്നതിന് അന്വേഷണവും പുരോഗമിക്കുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുഴള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!