കോവിഡ് 19- ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
കോവിഡ് 19 (കൊറോണ) നിയന്ത്രണ നടപടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നേതൃത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ വകുപ്പുകളിലെയും ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഏതൊക്കെ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം, മാസ്‌കുകള്‍ ഉപയോഗിക്കേണ്ട വിധം ,പൊതു സമൂഹത്തിത്തില്‍ വ്യക്തികള്‍ ഇടപെടേണ്ടതെങ്ങനെ തുടങ്ങിയവ വിശദീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ, അഡീഷണല്‍ ഡി എം ഒ ഡോ .രാജേന്ദ്രന്‍, ആര്‍ സി എച്ച് ഓഫീസര്‍ ഡോ .ടി.എം. മോഹന്‍ദാസ് എന്നിവര്‍ ക്ലാസെടുത്തു.
തൊഴില്‍ വൈദഗ്ധ്യ പരിശീലനം മാറ്റിവച്ചു
ഗ്രാമ വികസന വകുപ്പ് ബാലുശ്ശേരിയിലെ ഭക്ഷ്യ സംസ്‌കരണ പോഷകാഹാര കേന്ദ്രത്തില്‍ മാര്‍ച്ച് 16 മുതല്‍ നടത്താനിരുന്ന ബേക്കറി ഉല്‍പന്നങ്ങളുടെ അഞ്ച് ദിവസത്തെ തൊഴില്‍ വൈദഗ്ധ്യ പരിശീലന പരിപാടി മാറ്റിവെച്ചതായി ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ : 04962644038.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ കൊയിലാണ്ടി കീഴൂര്‍ ശിവക്ഷേത്രത്തിന്റെ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ കോഴിക്കോട്ടുളള ഓഫീസില്‍ ഏപ്രില്‍ 10 നകം ലഭിക്കണം. malabardevaswam.kerala.gov.in. സൈറ്റില്‍ അപേക്ഷാ ഫോം ലഭിക്കും.
താമസ സൗകര്യം ഒരുക്കുന്നതിന് പ്രൊപ്പോസല്‍ ക്ഷണിച്ചു
സാമൂഹ്യ പ്രശ്നങ്ങള്‍ നേരിടന്ന മിശ്ര വിവാഹ ദമ്പതികള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് താമസ സൗകര്യം ഒരുക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനങ്ങളില്‍ നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു. പരമാവധി ഒരു വര്‍ഷം താമസിപ്പിക്കണം. മിശ്ര വിവാഹ ദമ്പതികള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് എല്ലാ ജില്ലകളിലും സെയ്ഫ് ഹോമുകള്‍ ആരംഭിക്കുന്നതിനുളള സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതിപ്രകാരമാണ് നടപടി. ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം. താല്‍പര്യമുളള സന്നദ്ധസംഘടനകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ മാര്‍ച്ച് 20 നകം വിശദമായ പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കണം. എന്‍ജിഒകള്‍ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെങ്കില്‍ വീണ്ടും നല്‍കേണ്ടതില്ല. വിശദവിവരം ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും സാമൂഹ്യനീതി ഡയറക്ടറേറ്റിലും ലഭിക്കും. ഫോണ്‍ 0471 2306040.

