കൊല്ലം: ഇരട്ടക്കടയിലെ അരുണിനെ പെണ്‍സുഹൃത്തിന്റെ പിതാവ് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍. പ്രതി പ്രസാദില്‍നിന്ന് നേരത്തെയും അരുണിന് വധഭീഷണിയുണ്ടായിരുന്നു. അരുണിനെ കൊലപ്പെടുത്താന്‍ പ്രസാദ് കത്തി കയ്യില്‍ കരുതിയിരുന്നുവെന്നും അരുണിന്റെ ബന്ധുക്കള്‍ മൊഴി നല്കി.
വെള്ളിയാഴ്ച വൈകിട്ട് ആറിന് കൊല്ലം വെസ്റ്റ് ഇരട്ടക്കട വലിയകാവ് നഗറിലാണ് കൊലപാതകം നടന്നത്. പിന്നാലെ പ്രതിയായ പ്രസാദ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അരുണും പെണ്‍കുട്ടിയും തമ്മില്‍ ഏറെനാളായി സൗഹൃദമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് പ്രസാദും അരുണും തമ്മില്‍ ഫോണില്‍ വാക്കേറ്റമുണ്ടായി.
തുടര്‍ന്നാണ് അരുണ്‍ പ്രസാദിന്റെ വീട്ടിലെത്തിയത്. തര്‍ക്കത്തിനിടെ വീട്ടിലുള്ള കത്തിയെടുത്ത് കുത്തുകയായിരുന്നു എന്നായിരുന്നു പ്രസാദ് പൊലീസിന് നല്കിയ മൊഴി.