കുറ്റിക്കാട്ടൂര്‍ : വെല്‍ഫെയര്‍ പാര്‍ട്ടി പെരുവയല്‍ പഞ്ചായത്തിനു പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കപ്പെട്ടു. കുറ്റിക്കാട്ടൂര്‍ ഹിറ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്വന്ഷന് ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ടി പി ഷാഹുല്‍ ഹമീദ് (പ്രെസിഡന്റ്), അഷ്റഫ് വെള്ളിപറമ്പ് (സെക്രട്ടറി), ടി ടി മുന്ഷിര് (ജോയിന്റ് സെക്രട്ടറി), ബുഷ്റ അനീസ് (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗം പി എ ശരീഫുദ്ധീന്‍ തെരെഞ്ഞെടുപ്പിന് നേതൃത്വം നല്കി.
വെല്‍ഫെയര്‍ പാര്‍ട്ടി പെരുവയല്‍ പഞ്ചായത്തിനു പുതിയ നേതൃത്വം

