Kerala

സ്നേഹപ്പാവകൾ വിൽപ്പന നടത്തി ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തി;വയനാടിന് കൈത്താങ്ങായി എസ്പിസി വിദ്യാർഥികൾ

വയനാട് ദുരന്ത പശ്ചാത്തലത്തിൽ സ്നേഹപ്പാവകൾ വിൽപ്പന നടത്തി ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തി സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് വിദ്യാർത്ഥികൾ. പെരുമണ്ണ ഇ.എം.എസ് ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ എസ്പിസി വിദ്യാർത്ഥികളാണ് പാഴ് വസ്തുക്കൾ ഉപയോഗപ്പെടുത്തി പാവകൾ നിർമ്മിച്ച് വിൽപ്പന നടത്തിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കുട്ടികൾ സ്വരൂപിച്ച 25,500 രൂപ എസ്പിസി കേഡറ്റ് വി.പി വൈഭവ് പി.ടി.എ റഹീം എംഎൽഎക്ക് കൈമാറി. സ്കൂൾ പരിധിയിലുള്ള ടൈലറിംഗ് ഷോപ്പുകളിൽ നിന്നും മറ്റും ശേഖരിച്ച പാഴ്‌ തുണിക്കഷണങ്ങളാണ് സ്നേഹപ്പാവകൾ നിർമ്മിക്കാൻ കുട്ടികൾ ഉപയോഗപ്പെടുത്തിയത്. വർക് എഡ്യുക്കേഷൻ ടീച്ചർ എച്ച് സബീനയുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് സംഘടിപ്പിച്ച പ്രത്യേക ക്യാമ്പിലാണ് സ്നേഹപ്പാവകൾ നിർമ്മിക്കാൻ കേഡറ്റുകളെ പരിശീലിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ശ്യാമള, പിടിഎ പ്രസിഡൻ്റ് രാമകൃഷ്ണൻ മല്ലിശ്ശേരി, എസ്എംസി ചെയർമാൻ ഇ.കെ സുബ്രഹ്മണ്യൻ, എംപിടിഎ പ്രസിഡൻ്റ് എൻ.കെ ബബിത, എസ്പിസി സിപിഒ കെ ഷറഫുദ്ദീൻ, എസിപിഒ അഞ്ജന സുരേന്ദ്രൻ, എസ്പിസി യൂണിറ്റ് പ്രസിഡൻ്റ് എം.പി റഷീദ്, വിദ്യാർത്ഥികളായ കെ.പി ആയിഷ മിൻഹ, നദാനിയ ഷാജി, അലിഫ് സാഹിദ്, കെ ശ്രേയ, ഒ.പി വേദിക തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!