നാദാപുരം: വിദേശ മദ്യവുമായി ചെക്യാട് സ്വദേശി എക്സൈസ് പിടിയിൽ. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തുണേരി വച്ച് നടത്തിയ വാഹന പരിശോധനക്കിടയിൽ 80 വിദേശ കുപ്പിയുമായി എക്സൈസ് ഇൻസ്‌പെക്ടർ അനിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ചെക്യാട് നെല്ലിക്കാപറമ്പ് സ്വദേശി സുധീഷ് (38) ആണ് പിടിയിലായത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ വിജയൻ സി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ജയൻ കെ കെ, സുരേഷ് കുമാർ സി എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ് കെ, ശ്രീജേഷ് പി പി, സിനീഷ് കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൂര്യ പി എം, ഡ്രൈവർ ബബിൻ ആർ എസ് എന്നിവർ ഉണ്ടായിരുന്നു.
വൻ വിദേശ മദ്യ വേട്ട: ചെക്യാട് സ്വദേശി എക്സൈസ് പിടിയിൽ

