Kerala

വാർത്തകളിൽ സത്യസന്ധത ഉറപ്പാക്കണം- കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌

കുന്ദമംഗലം;മാധ്യമ രംഗത്ത് മത്സരം വർധിച്ചതോടെ വായനക്കാർക്ക് വാർത്തകളിൽ വിശ്വാസ്യത കുറഞ്ഞിരിക്കുകയാണെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിയിൽ അലവി അഭിപ്രാപ്പെട്ടു. വാർത്തകൾ തയ്യാറാക്കുമ്പോൾ സത്യസന്ധത പുലർത്താൻ മാധ്യമപ്രവർത്തകർ തയ്യാറാക ണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൽസരയോട്ടത്തിൽ മുൻ നിരയിലെത്താനും, വാർത്താ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടാനും ചിലർ നടത്തുന്ന തന്ത്രങ്ങളിൽ മാധ്യമ പ്രവർത്തകർ വശംവദരാകുന്ന സംഭവങ്ങൾ കൂടി വരുന്നതായും യോഗത്തിൽ ചൂണ്ടിക്കട്ടി.കുന്ദമംഗലം പ്രസ്ക്ലബ്ബിൽ നടന്ന ഓണാഘോഷവും,പ്രസ്സ് ക്ലബ്ബിന്റെ ‘സഹജീവനം’ എന്ന ഓണപ്പതിപ്പിന്റെ പ്രകാശന കർമ്മവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ പ്രസിഡണ്ട് ബഷീർ പുതുക്കുടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ മുഖ്യാതിഥി യായി. സെക്രട്ടറി സി മുഹമ്മദ് ഷാജി സ്വാഗതവും ട്രഷറർ എം സിബ്ഗത്തുള്ള, ഹബീബ്കാരന്തൂർ, സർവ്വദമനൻ എന്നിവർ ചടങ്ങിൽ സംസാരിക്കുകയും ചെയ്തു.തുടർന്ന് ഓണസദ്യയും നടന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!