Trending

നിയുക്തി മെഗാ തൊഴിൽമേള 14ന്

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്കായി സംഘടിപ്പിക്കുന്ന മെഗാ നിയുക്തി 2020 തൊഴിൽമേള 14ന് കൊല്ലം ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടക്കും.
50ൽപരം സ്ഥാപനങ്ങളിലേക്കായി മൂവായിരത്തോളം ഒഴിവുകളിലേക്കാണ് മേള സംഘടിപ്പിക്കുന്നത്. ബാങ്കിംഗ്, ഫിനാൻസ്, അക്കൗണ്ട്‌സ്, മാർക്കറ്റിംഗ്, അഡ്മിനിസ്‌ട്രേഷൻ, എൻജിനിയറിങ്, എച്ച്.ആർ, ഐ.റ്റി, എഡ്യൂക്കേഷൻ, ഹോസ്പിറ്റാലിറ്റി, ടെലികമ്മ്യൂണിക്കേഷൻ, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ് എന്നീ മേഖലകളിലെ തൊഴിൽദാതാക്കൾ മേളയിൽ പങ്കെടുക്കും. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളതും ഇല്ലത്തതുമായ ഉദ്യോഗാർത്ഥികൾക്കും അവരുടെ യോഗ്യതകൾക്ക് അനുസരിച്ച് തൊഴിൽ ലഭിക്കുന്നതിന് മേളയിൽ അവസരമുണ്ട്.

ഒഡെപെകിന്റെ ആഭിമുഖ്യത്തിൽ വിദേശ രാജ്യങ്ങളിൽ നഴ്‌സിങ് തുടങ്ങിയ പാരാമെഡിക്കൽ ജോലി ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ക്യാമ്പും മേളയിൽ ക്രമീകരിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി മുതൽ യോഗ്യതയുള്ള 35 വയസുവരെയുള്ള ഉദ്യോഗാർഥികൾക്കും അവസാനവർഷ വിദ്യാർഥികൾക്കും മേളയിൽ പങ്കെടുക്കാം. 10നകം ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 99957 94641, 8089419930.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!