Local

അറിയിപ്പുകള്‍

ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് 
 സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്റെയും കോട്ടയം പ്രസ്സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍  പരിവര്‍ത്തിത ക്രൈസ്തവ/ ശുപാര്‍ശിത വിഭാഗത്തിലെ യുവതി യുവാക്കള്‍ക്ക് ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് നടത്തും.   ഏപ്രില്‍ മുതല്‍ നാല് മാസത്തേക്കാണ് പരിശീലനം. 10 പേരെയാണ് സൗജന്യ പരിശീലനത്തിനായി തെരഞ്ഞെടുക്കുക. എസ്.എസ്.എല്‍.സി/ തത്തുല്യ കോഴ്‌സ് പാസ്സായതും 18നും 40 നുമിടയില്‍ പ്രായമുള്ളവരും  ഫോട്ടോഗ്രാഫിയില്‍ തല്‍പരരുമായവര്‍ക്ക് അപേക്ഷിക്കാം.  ഗ്രാമപ്രദേശങ്ങളില്‍ പ്രതിവര്‍ഷം 98,000 രൂപവരെയും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപവരെയും വരുമാനമുളള  കുടുംബങ്ങളിലെ അംഗങ്ങളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളോടൊപ്പം മാര്‍ച്ച് 25 ന് വൈകീട്ട് അഞ്ചിനകം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍,  കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, നാഗമ്പടം, കോട്ടയം എന്ന വിലാസത്തില്‍ ലഭിക്കണം.  അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമറയും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിലേക്ക് അഞ്ച് ലക്ഷം രൂപ വരെ  പ്രതിവര്‍ഷം ആറ് ശതമാനം പലിശ നിരക്കില്‍ മതിയായ ജാമ്യ വ്യവസ്ഥകളോടെ വായ്പയും കോര്‍പ്പറേഷന്‍ നല്‍കും. കൂടുല്‍ വിവരങ്ങള്‍ക്ക്: 0481 2564304, 9400309740.
തെക്കേടത്ത് കടവ് റോഡില്‍ ഭാഗിക  ഗതാഗത നിരോധനം
 തെക്കേടത്ത് കടവ് – നിരത്ത്കടവ് റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 6) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ്  വഴിയുളള ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഏകദിന കരിയര്‍ സെമിനാര്‍ 11 ന്   
ഈ വര്‍ഷം  പ്ലസ് ടു  പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പേരാമ്പ്ര  കരിയര്‍ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11 ന് രാവിലെ 11 മണിക്ക് പേരാമ്പ്ര സിവില്‍ സ്റ്റേഷനിലെ സി.ഡി.സിയില്‍ ഏകദിന കരിയര്‍ സെമിനാര്‍ നല്‍കും. ഭാവി പഠനം സംബന്ധിച്ച  സംശയ നിവാരണം നടത്തുന്നതിനും അടിയന്തരമായി അപേക്ഷ സമര്‍പ്പിക്കേണ്ട കോഴ്സുകള്‍, പ്രവേശന പരീക്ഷകള്‍  എന്നിവ സംബന്ധിച്ചു അവബോധം ഉണ്ടാക്കുന്നതിനുമാണ് സെമിനാര്‍. താല്പര്യമുള്ള രക്ഷകര്‍ത്താക്കള്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന്   എംപ്ലോയ്മെന്റ്  ഓഫീസര്‍  അറിയിച്ചു. ഫോണ്‍ നമ്പര്‍ : 0496-2615500.
കിറ്റ്സ് ഓതറൈസ്ഡ് ട്രെയിനിംഗ് സെന്ററുകള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു  
 സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കിറ്റ്സ് കേരളത്തിലുടനീളമുള്ള കോളേജുകള്‍, ട്രസ്റ്റുകള്‍/മറ്റ്  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കിറ്റ്സിന്റെ ഓതറൈസ്ഡ് ട്രെയിനിംഗ് സെന്ററുകള്‍ തുടങ്ങുവാന്‍ അപേക്ഷ ക്ഷണിച്ചു. കിറ്റ്സിന്റെ വിവിധ ഡിപ്ലോമ കോഴ്സുകള്‍ നടത്തുവാന്‍ താല്പര്യമുളളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 12ന് വൈകീട്ട് നാല് മണി വരെ.  ഫോണ്‍ : 9446529467/0471-2329468,  9995444485.    വിശദ വിവരങ്ങള്‍ക്ക് www.etenders.keralagov.in

പുനര്‍ഗേഹം പദ്ധതി :  ഗുണഭോക്താക്കളുടെ പട്ടിക  അംഗീകാരത്തിന് സമര്‍പ്പിച്ചു
വേലിയേറ്റ രേഖയില്‍നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ലക്ഷ്യമിടുന്ന ‘പുനര്‍ഗേഹം’ പദ്ധതിയില്‍ ഭൂമി കണ്ടെത്തിയ ഗുണഭോക്താക്കളുടെ പട്ടിക ജില്ലാതല മോണിറ്ററിങ് കമ്മറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചതായി ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 21 പേര്‍ക്കാണ് ഭൂമി കണ്ടെത്തിയിരിക്കുന്നത്.  
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു കോഴിക്കോട് ജില്ലയില്‍ എന്‍.സി.സി/സൈനിക വെല്‍ഫയര്‍  വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്സ് നിയമനത്തിന് കാറ്റഗറി നം. 385/17  പ്രകാരം വിമുക്തഭടന്മാര്‍ക്ക് നടത്തിയ പരീക്ഷയുടെ    സാധ്യതാ പട്ടിക്  പി.എസ്.സി പ്രസിദ്ധീകരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!