Kerala kerala

മുംബൈ-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി;അടിയന്തര ലാന്‍ഡിങ് നടത്തി

തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി. ഇതിനെ തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത്, യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി. യാത്രക്കാരെയും ലഗേജും പരിശോധിക്കും. വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി.

മുംബൈയില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്.8.10നായിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ 10 മിനിറ്റ് നേരത്തേ ലാന്‍ഡിങ് നടത്തുകയായിരുന്നു. ബോംബ് ഭീഷണിയെപ്പറ്റി പൈലറ്റാണ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളിനെ അറിയിച്ചത്. ഇതോടെ എമര്‍ജന്‍സി ലാന്‍ഡിങ്ങിന് നിര്‍ദേശം നല്‍കുകയായിരുന്നു.

ഫോണ്‍വഴിയാണ് ബോംബ് ഭീഷണി വന്നത്. ഫോണിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!