Kerala kerala

ബോംബ് ഭീഷണി സന്ദേശം വിമാനത്തിന്റെ ശുചിമുറിയിലെ ടിഷ്യു പേപ്പറില്‍; അന്വേഷണം ഏറ്റെടുത്ത് പൊലീസ്

  • 22nd August 2024
  • 0 Comments

തിരുവനന്തപുരം: മുംബൈ – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം കണ്ടത് ശുചിമുറിയിലെ ടിഷ്യുപേപ്പറില്‍. തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. യാത്രക്കാരെ ഇറക്കിയ ശേഷമായിരിന്നു പരിശോധന. വ്യാജ സന്ദേശമാണെന്നാണ് നിലവിലെ നിഗമനം. യാത്രക്കാരില്‍ ആരെങ്കിലുമാകാം സന്ദേശം എഴുതിയതെന്നാണ് സംശയം. ഇതോടെ 135 യാത്രക്കാരെയും ചോദ്യം ചെയ്യാനാണ് നീക്കം. അന്വേഷണം പൊലീസ് ഏറ്റെടുത്തിട്ടുണ്ട്.

Kerala kerala

മുംബൈ-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി;അടിയന്തര ലാന്‍ഡിങ് നടത്തി

  • 22nd August 2024
  • 0 Comments

തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി. ഇതിനെ തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത്, യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി. യാത്രക്കാരെയും ലഗേജും പരിശോധിക്കും. വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. മുംബൈയില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്.8.10നായിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ 10 മിനിറ്റ് നേരത്തേ ലാന്‍ഡിങ് നടത്തുകയായിരുന്നു. ബോംബ് ഭീഷണിയെപ്പറ്റി പൈലറ്റാണ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളിനെ അറിയിച്ചത്. ഇതോടെ എമര്‍ജന്‍സി ലാന്‍ഡിങ്ങിന് നിര്‍ദേശം നല്‍കുകയായിരുന്നു. […]

National

നേപ്പാള്‍ വിമാനാപകടം: 18 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; രക്ഷപ്പെട്ടത് പൈലറ്റ്

  • 24th July 2024
  • 0 Comments

കാഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫിനിടെ അപകടത്തില്‍പ്പെട്ട വിമാനത്തിലെ 19 യാത്രക്കാരില്‍ 18 പേരും മരിച്ചതായി റിപ്പോര്‍ട്ട്. പൈലറ്റ് മനീഷ് ഷാക്യ (37) മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. റണ്‍വേയില്‍നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായതെന്നാണ് സൂചന. 2003ല്‍ നിര്‍മിച്ച സൗര്യ എയര്‍ലൈന്‍സിന്റെ എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍പ്പെട്ടത്. പൊഖറയിലേക്കുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ത്രിഭുവന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

error: Protected Content !!