Kerala kerala Local

വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വിവാദം; 10 ലക്ഷം രൂപ കൈപ്പറ്റാന്‍ ഇത് വരെ ഒരാളും എത്തിയിട്ടില്ല; ധൈര്യമുള്ളവര്‍ക്ക് മുന്നോട്ടുവരാം; സി.പി.എമ്മിനെ വെല്ലുവിളിച്ച് മുസ്ലിം യൂത്ത് ലീഗ്

കോഴിക്കോട്: വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സി.പി.എമ്മിനെ വീണ്ടും വെല്ലുവിളിച്ച് മുസ്ലിം യൂത്ത് ലീഗ്.

‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് എം.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.കെ മുഹമ്മദ് ഖാസിമിന്റെതാണ് എന്ന് തെളിയിക്കുന്നവര്‍ക്ക് മുസ്ലിം യൂത്ത് ലീഗ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈപ്പറ്റാന്‍ ഇത് വരെ ഒരാളും എത്തിയിട്ടില്ല.

തങ്ങള്‍ പ്രഖ്യാപിച്ച ഇനാം ഇപ്പോഴും നിലവിലുണ്ടെന്നും ധൈര്യമുള്ളവര്‍ക്ക് മുന്നോട്ടുവരാമെന്നും യൂത്ത് ലീഗ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ ഫേസ്ബുക്ക് പോസ്റ്ററില്‍ പറയുന്നു.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്‍ ആണെന്ന് തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി രംഗത്തെത്തിയതിന് പിന്നാലെയാണ് യൂത്ത് ലീഗ് പോസ്റ്റര്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!