കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്; പ്രതി ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ് പ്രതി ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല. ജിതിന്റെ ജാമ്യാപേക്ഷ വടകര മജിസ്‌ട്രേറ്റ് കോടതി തള്ളി. വിവാദസന്ദേശത്തിന്റെ ഉറവിടം അറസ്റ്റിലായ ജിതിന്‍ ഭാസ്‌കറിന്റെ ഫോണില്‍ നിന്നുതന്നെയെന്ന നിര്‍ണായക കണ്ടെത്തല്‍ എസ്‌ഐടി നടത്തിയിരുന്നു. ജിതിന്റെ മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്തതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ കൂടുതല്‍ വിവരശേഖരണത്തിനായി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം കൂടി പുറത്തുവന്ന ശേഷമേ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകൂ. വിവാദ സ്‌ക്രീന്‍ഷോട്ട് ആദ്യം ഷെയര്‍ ചെയ്തത് ജിതിന്‍ […]




