വയനാട് ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി വീട് നിർമിച്ചു നൽകുന്നു. 30 വീടുകളുടെ ധനശേഖരണാർത്ഥം യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ന്യൂസ് പേപ്പർ ചലഞ്ച് മണ്ഡലം തല ഉദ്ഘാടനം നടത്തി. കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹരിദാസൻ മാഷിൽ നിന്നും യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് അരുൺലാൽ പത്രങ്ങൾ ഏറ്റുവാങ്ങി.യൂത്ത് കോൺഗ്രസ്സ് ജില്ല വൈസ് പ്രസിഡണ്ട് റിനേഷ് ബാൽ, ബ്ലോക്ക് ജന: സെക്രട്ടറി മനു മോഹൻ, മുൻ മണ്ഡലം സെക്രട്ടറി ഷിജിൽ.സി.സി,സൂര്യ, ശ്രീജേഷ്, അസീസ് എന്നിവർ നേതൃത്വം നൽകി.
വയനാട് ദുരന്തം;വീട് നിർമ്മിച്ചു നൽകാനൊരുങ്ങി യൂത്ത് കോൺഗ്രസ്, ന്യൂസ്‌പേപ്പർ ചലഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു

