kerala

മുണ്ടക്കൈ-വിലങ്ങാട് ഉരുൾപൊട്ടൽ;മുഴുവൻ കുടംബങ്ങൾക്കും 9500 രൂപ വീതം അടിയന്തര സാമ്പത്തിക സഹായം നൽകും

മുണ്ടക്കൈ, വിലങ്ങാട് പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച് കെസിബിസി. ദുരിതബാധിതർക്ക് 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കെസിബിസി പ്രസിഡന്‍റ് കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ അറിയിച്ചു. സർക്കാർ ലഭ്യമാക്കുന്ന സ്ഥലത്തോ, സഭ സംഭാവന ചെയ്യുന്ന സ്ഥലത്തോ വ്യക്തികൾ സ്വയം കണ്ടെത്തുന്ന സ്ഥലത്തോ വീടുകൾ നിർമ്മിച്ച് നൽകുമെന്നാണ് വാഗ്ദാനം. മറ്റ് ജില്ലകളിൽ വന്ന് താമസിക്കാൻ താല്പര്യപ്പെടുന്നവർക്ക് അതിനുള്ള സൗകര്യവും ചെയ്തു കൊടുക്കുമെന്നും കെസിബിസി വ്യക്തമാക്കി. ദുരന്തത്തിൽ വീടും വരുമാന മാർഗ്ഗവും നഷ്ടപ്പെട്ട വയനാട് ജില്ലയിലെ മുഴുവൻ കുടംബങ്ങൾക്കും 9500 രൂപ വീതം അടിയന്തര സാമ്പത്തിക സഹായം നൽകാനും തീരുമാനമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!