Kerala kerala

നിക്ഷേപത്തട്ടിപ്പ്: കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസന്‍ പിടിയില്‍

തൃശൂര്‍: ഹീവാന്‍ നിധി ലിമിറ്റഡ് നിക്ഷേപ തട്ടിപ്പില്‍ കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസന്‍ കസ്റ്റഡിയില്‍. ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയരക്ടറാണ് ശ്രീനിവാസന്‍. കാലടിയില്‍നിന്നാണ് തൃശൂര്‍ സിറ്റി പൊലീസ് പിടികൂടിയത്.

പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഹീവാന്‍ നിധി ലിമിറ്റഡ്, ഹീവാന്‍ ഫിനാന്‍സ് എന്നീ സ്ഥാപനങ്ങള്‍ വഴി കോടികളുടെ തട്ടിപ്പു നടത്തിയെന്നാണ് കേസ്. വന്‍ പലിശ വാഗ്ദാനം ചെയ്ത് കോടികള്‍ നിക്ഷേപം സ്വീകരിച്ചതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പലിശയോ നിക്ഷേപമോ തിരിച്ചുനല്‍കുകയും ചെയ്തില്ല.

കേസില്‍ ആഗസ്റ്റ് അഞ്ചിന് ഹീവാന്‍ ചെയര്‍മാന്‍ ടി.എ സുന്ദര്‍ മേനോനെ അറസ്റ്റ് ചെയ്തിരുന്നു. ഹീവാന്‍ കമ്പനിയുടെയും ഉടമകളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള നടപടികളുമുണ്ടാകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!