കല്‍പ്പറ്റ:വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കെ എന്‍ എം നിര്‍മ്മിക്കുന്ന 50 വീടുകളില്‍ ആദ്യവീടിന്റെ പ്രവൃത്തി ഉദ്ഘാടനം കല്‍പ്പറ്റയില്‍ പ്രസിഡന്റ് ടി പി അബ്ദുല്ലകോയ നിര്‍വ്വഹിച്ചു.വയനാട് ദുരന്തത്തില്‍ വീടും കടയും നഷ്ടപ്പെട്ട കുടുംബത്തിനാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. കെ എന്‍ എം വൈസ് പ്രസിഡന്റ് ഡോ ഹുസൈന് മടവൂര്‍, ട്രഷറര്‍,നൂര്‍ മുഹമ്മദ് നൂര്‍ഷ,സെക്രട്ടറിമാരായ അബ്ദുറഹ്മാന് മദനി പാലത്ത്, ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി,സി കെ ഉമര്‍ സാഹിബ് വയനാട്, മമ്മുട്ടി മുസ്ലിയാര്, മുസ്തഫ നുസ്രി എന്നിവര്‍ പങ്കെടുത്തു.
വയനാട് പുനരധിവാസം: കെ എന്‍ എം നിര്‍മ്മിക്കുന്ന ആദ്യ വീടിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു

