Local

ഐ.ഐ.എം വിദ്യാര്‍ത്ഥികള്‍ ഗ്രീന്‍ ക്‌ളീന്‍ കോഴിക്കോട് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു

ഹരിത കേരളം പദ്ധതി യുടെ വിജയത്തിനായി കഴിഞ്ഞ പരിസ്ഥിതിദിനത്തിലും തുടര്‍ന്നും  നട്ട വൃക്ഷത്തൈകള്‍  സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഗ്രീന്‍ ക്‌ളീന്‍ കോഴിക്കോട് മാസ്റ്റര്‍ പ്ലാന്‍ ജില്ലാ പഞ്ചായത്തിന് സമര്‍പ്പിച്ചു.  കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജീസം ഫൗണ്ടേഷന്‍  സംഘടിപ്പിക്കുന്ന www.GreenCleanEarth.org വൃക്ഷത്തൈ പരിപാലന  മല്‍സരത്തിന് വേണ്ടിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.ഐ.ഐ.എം വിദ്യാര്‍ത്ഥി കളായ സാഗര്‍ മന്ദിര്‍, സാബു അസാച,  സത്യഗി ദത്ത, ശരത് അല്‍കാല, സംഗീത് മല്‍വേര്‍, സാനിയ സാവന്ത്  എന്നിവരാണ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ സത്യന്‍, പ്രൊഫസര്‍ ശോഭീന്ദ്രന്‍ , ജിസം എക്‌സിക്യൂട്ടീവ് ഡയറക്ടറും ഈ വര്‍ഷത്തെ വനമിത്ര പുരസ്‌കാര ജേതാവുമായ എന്‍ജിനീയര്‍ ഇഖ്ബാല്‍  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ  സംഘടനകള്‍ റസിഡന്‍സ് അസോസിയേഷനുകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പ്രത്യേകം പ്രവര്‍ത്തനങ്ങളും മല്‍സരങ്ങളും മോണിറ്ററിംഗ്   സംവിധാനങ്ങളും മാസ്റ്റര്‍ പ്ലാനിലുണ്ട്.  മികച്ച പ്രകടനം കാഴ്ച വെക്കുന്നവര്‍ക്ക് സൗജന്യ ഫലവൃക്ഷത്തൈകളും പുരസ്‌കാരങ്ങളും സമ്മാനങ്ങളും നല്‍കും.ഫോണ്‍. 9645964592

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!