കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പന്തീരാങ്കാവില്‍ ഫിബ്ര: 29 ന് ഏകദിന ഉപവാസവും പ്രതിഷേധ സംഗമവും നടത്തും. ഷഹിന്‍ ബാഗിനൊപ്പം ‘ എന്ന പേരില്‍ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ വിജയത്തിന് രംഗത്തിറങ്ങാന്‍ പ്രസിഡണ്ട് കെ.മൂസ്സ മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം പ്രവര്ത്തകന്മാരോട് ആവശ്യപ്പെട്ടു.
ദളിദ് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി.രാമന് ഉദ്ഘാടനം ചെയ്തു – ജനറല്‍ സിക്രട്ടറി ഖാലിദ് കിളി മുണ്ട, ടി.പി.ചെറൂപ്പ. ,എ.ടി.ബഷീര്‍, കെ.കെ.കോയ ഹാജി, എം.പി.അബ്ദുല്‍ മജീദ്, മങ്ങാട്ട് അബ്ദുല്‍ റസാക്ക്, എന്‍.പി.അഹമ്മദ്, വി.പി.മുഹമ്മദ് മാസ്റ്റര്‍, കെ.എം കോയ, ജാഫര്‍ സാദിഖ്, ഐ.സല്മാന് ശിഹാബ് ചാത്തമംഗലം, സൈദ് മുഹമ്മദ്, ഒ ഉസ്സയിന് കണിയറക്കല്‍ മൊയ്തീന്‍കോയ, എന്‍.എം ഉസ്സയിന്’അഹമ്മദ് കുട്ടി അരയങ്കോട്ട്, വി കെ.റസാക് പൊതാത്ത് മുഹമ്മദ് ഹാജി കെ എസ് ,അലവി, വി പി .എ .സലീം.വി.പി.അസ്സയിനാര്‍, യു.എ.ഗഫൂര്‍, .എ വി.മൊയ്തീന്‍കോയ പ്രസംഗിച്ചു.

