കൊടിയത്തൂർ : ‘ജനാധിപത്യം കുതിക്കട്ടെ, ഏകാധിപത്യം തകരട്ടെ’ എന്ന തലക്കെട്ടിൽ കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂളിൽ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു.പൊതുതിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ച് നടന്ന മത്സരം വിദ്യാർഥികൾ ജനാധിപത്യത്തിന്റെ ഔന്നത്യം നേരിട്ട് അനുഭവിക്കാൻ അവസരമൊരുക്കി. സഹൻ മുഹമ്മദ് എം ടി (സ്കൂൾ ലീഡർ ),ഫാത്തിമ ഇസ്സ ടി (ഡെപ്യൂട്ടി ലീഡർ ), റിഫ ഫാത്തിമ സി (ആർട്സ് മിനിസ്റ്റർ ), ആമിഷ് മുഹമ്മദ് ടി (സ്പോർട്സ് മിനിസ്റ്റർ ) എന്നിവർ വിജയിച്ചു.ഹെഡ്മാസ്റ്റർ ടി.കെ ജുമാൻ, പിടിഎ പ്രസിഡന്റ് എ കെ റാഫി , എസ് എം സി ചെയർമാൻ ടി ശിഹാബ് , വൈസ് പ്രസിഡന്റ് ശംസു കുന്നത്ത് ,സീനിയർ അസി. സി അബ്ദുൽ കരീം, സ്റ്റാഫ് സെക്രട്ടറി വി ഷൈജൽ, എസ് ആർ ജി കൺവീനർ ടി റസിയ എന്നിവർ നേതൃത്വം നൽകി.
ജനാധിപത്യം കുതിക്കട്ടെ, ഏകാധിപത്യം തകരട്ടെ’:കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂളിലെ പൊതുതിരഞ്ഞെടുപ്പ് ആവേശമായി

