Kerala

വിദേശ സർവ്വകലാശാലകളിലേക്കുള്ള വിദ്യാ‍ർത്ഥികളുടെ കുടിയേറ്റം;അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി മാത്യു കുഴൽനാടൻ എംഎൽഎ

വിദേശ സർവ്വകലാശാലകളിലേക്കുള്ള വിദ്യാ‍ർത്ഥികളുടെ കുടിയേറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി മാത്യു കുഴൽനാടൻ എംഎൽഎ. നോർക്കയുടെ മൈഗ്രേഷൻ സർവ്വേയിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നുമാണ് കുഴൽനാടൻ്റെ ആവശ്യം. എന്നാൽ ഇതിന് മന്ത്രി ആർ ബിന്ദു മറുപടി നൽകി. സ്റ്റുഡൻസ് മൈഗ്രേഷൻ ഒരു ആഗോള പ്രതിഭാസമാണെന്ന് ആർ ബിന്ദു പ്രതികരിച്ചു. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ താരതമ്യേന കുറഞ്ഞ വിദ്യാർത്ഥി കുടിയേറ്റം കേരളത്തിലാണ്. ഇന്ത്യയിലെ ആകെ കുടിയേറ്റത്തിന്റെ നാല് ശതമാനം മാത്രമാണ്. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് ആകർഷിക്കുന്ന ഘടകം. കേരളത്തിലെ സർവകലാശാലകൾക്ക് ഒരു തകർച്ചയുമില്ല. രാജ്യാന്തര തലത്തിൽ സർവ്വകലാശാലയുടെ കീർത്തി വർദ്ധിക്കുകയാണ്. വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.ഇവിടെ നിന്ന് എങ്ങനെയെങ്കിലും കടന്നു പോകണം എന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറ. പുതിയ തലമുറ ആഗ്രഹിക്കുന്ന ഒരു ജീവിതം അവർക്ക് നൽകാനാകുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഇന്നത്തെ കാലത്ത് എഴുത്തും വായനയും അറിയില്ല എന്ന മന്ത്രിയുടെ പ്രസ്താവന ശരിയാണ്. അതിനെ തിരുത്തുകയാണ് മറ്റുള്ളവർ ചെയ്തത്. വിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയ്യണമെന്നും മാത്യു കുഴൽ നാടൻ പ്രതികരിച്ചു. മാത്യു കുഴൽനാടൻ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമാണ് കാര്യങ്ങളെന്ന് വീണ്ടും മറുപടിയുമായി മന്ത്രി ആർ ബിന്ദു രംഗത്തെത്തി. വളരെ ഗംഭീരമായിട്ടുള്ള പ്രകടനമാണ് സ്റ്റാർട്ടപ്പുകൾ കാഴ്ചവെച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ആദ്യ ഐടി പാർക്ക് ഉണ്ടായത് നായനാർ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ്. ആദ്യ ഡിജിറ്റൽ സർവകലാശാല ഉണ്ടായത് പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്. ഏറ്റവും സുരക്ഷിത തൊഴിലിടത്താണ് എത്തി ചേരുന്നുവെന്നതാണ് തെറ്റിധാരണയാണ്. ഇവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന പ്രതിപക്ഷ അംഗം ഉൾപ്പെടെ പ്രചരിപ്പിക്കുന്നത് ശരിയല്ല. വിദേശ രാജ്യത്ത് ലോ ഇൻകം ജോലിക്കാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ പുറത്ത് പോയി പഠിക്കട്ടെ, അവർ രാജ്യത്തിന് സംഭാവനകൾ നൽകട്ടെ. ചർച്ചയുടെ ആവശ്യമില്ലെന്നും പല ചോദ്യങ്ങൾക്കും മറുപടി നൽകി ചർച്ച ചെയ്ത കാര്യമാണെന്നും മന്ത്രി പറഞ്ഞു. ഒരു സാമൂഹ്യപ്രശ്നം എത്ര ലാഘവത്തോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കൈകാര്യം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. കേരളത്തിലെ 10 സർവകലാശാലകളിൽ വൈസ് ചാൻസലർ ഇല്ല. കോളേജുകളിൽ പ്രിൻസിപ്പാളുമില്ല. ഡിഗ്രി പോസ്റ്റ് ഗ്രാജുവേഷൻ സീറ്റുകൾ എല്ലാം കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണെന്നും സതീശൻ പറഞ്ഞു. നിലവാരമില്ലാത്ത സ്വാശ്രയ കോളേജുകൾ മുൻ സർക്കാർ അനുവദിച്ചുവെന്നും അതാണ് പൂട്ടി പോകുന്നതെന്നും മന്ത്രി മറുപടി പറഞ്ഞതോടെ സഭയിൽ പ്രതിപക്ഷം ബഹളം വെച്ചു.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!