മലപ്പുറം: അറബി ഭാഷയുടെ പുരോഗതിക്കും വളർച്ചക്കും പുതിയ ജാലകം തുറന്നിട്ട് അന്നഹ്ദ യൂടൂബ് ചാനൽ.
പറപ്പൂർ സബീലുൽ ഹിദായ ഇസ് ലാമിക് കോളേജ് പ്രസിദ്ധീകരിക്കുന്ന മാഗസിന്റെ, യൂടൂബ് ചാനൽ, എം.ഡി. പാണക്കാട് സയ്യിദ് മനവ്വർ അലി ശിഹാബ് തങ്ങൾ ലോഞ്ച് ചെയ്തു.
ചടങ്ങിൽ കോളേജ് ജന. സെക്രട്ടറി ടി.അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് എഡിറ്റർമാരായ ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി , ഡോ. മുനീർ ഹുദവി പാലക്കൽ, സിബ്ഗതുള്ള ഹുദവി (അൽ അസ്ഹർ, ഈജിപ്ത്), ഇബ്റാഹീം ഹുദവി, തുടങ്ങിയവർ സംസാരിച്ചു.

