Trending

ദേശീയപാതപടനിലത്ത് ബുള്ളറ്റിലെത്തി ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി പണം കവര്‍ന്ന കേസ്സിൽ ഒരാൾ അറസ്റ്റിൽ

കുന്ദമംഗലം: ദേശീയപാതപടനിലത്ത് ബുള്ളറ്റിലെത്തി ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി പണം കവര്‍ന്ന കേസ്സിൽ ഒരാൾ അറസ്റ്റിൽ. ഇയ്യാട് ചമ്മിൽ ആലിയുടെ മകൻ ദിൽജിലിനെയാണ് കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ് അറസ്റ്റ് ചെയ്തത്. ഇക്കയിഞ്ഞ ദിവസംകൊടുവള്ളി കച്ചേരിമുക്ക് സ്വദേശി റാഷിദിനെയാണ് ബുള്ളറ്റിലെത്തിയ ദിൽജിലും മറ്റൊരാളും ചേർന്ന് പടനിലത്ത് വെച്ച്ആക്രമിച്ച് പണംകവര്‍ച്ച ചെയ്തത്. സമീപത്തെ എക്സോർസാനിറ്ററി കടയിലെസിസിടിവി കാമറയില്‍ പടിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ദിൽജിലിനെ ചോദ്യം ചെയ്യാനാണെന്ന വ്യാജേന സറ്റേഷനിൽ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആളെ കുറിച്ച് പ്രതി പോലീസിന് വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!