ആരാമ്പ്രം ഗവ: സ്കൂളില്‍ ഒരു വര്‍ഷം നീണ്ടു നിന്ന ജെനറല്‍ നോളേജ് ക്വിസ് പ്രോഗ്രാമിന്റെ ഫൈനല്‍ ഗ്രാന്റ് ഫിനാലെയില്‍ യു.പി.വിഭാഗത്തില്‍ നിഹ്ല ഫജ്രിയും എല്‍.പി.വിഭാഗത്തില്‍ ഷഫിന്‍ ഫര്‍ഹാനും ജേതാക്കളായി. യു.പി.വിഭാഗത്തില്‍ ദിയ ഷെറിന്, നാജില്‍ അബ്ദുല്‍ ഖാദര്‍ എന്നിവരും എല്‍.പി.വിഭാഗത്തില്‍ ദന ഫാത്തിമ, നിഹാല്‍ എം.ടി എന്നിവരും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജേതാക്കള്‍ക്ക് വാട്ട് എ കരിപ്പൂര്‍ വാട്ട്സ്ആപ് ഗ്രൂപ്പും ലിംറ ഫാന്‍സിയും സ്പോണ്സര് ചെയ്ത സൈക്കിളുകള്‍ സ്കൂള്‍ വാര്‍ഷികാഘോഷത്തില്‍ വിതരണം ചെയ്യുന്നുണ്ട്.ഗ്രാന്റ് ഫിനാലെ അബൂബക്കര്‍ കുണ്ടായി, പി.ജയപ്രകാശ് എന്നിവര്‍ നിയന്ത്രിച്ചു. ഹെഡ്മാസ്റ്റര് വി.കെ.മോഹന്‍ദാസ്, എ.കെ.ജാഫര്‍, പി.കെ.സജീവന്, കെ.അബ്ദുല്‍ ശുക്കൂര്‍, വി.ടി.ഹഫ്സ, പി.കെ.ഹരിദാസ കെ.ജി.ഷീജ, റഹിയ, കെ. സാജിത, കെ.സി.അബ്ദുല്‍ കരീം, പ്രിയ സംബന്ധിച്ചു.
ആരാമ്പ്രം ഗവ: സ്കൂള്‍ മെഗാ ക്വിസ്: നിഹ്ലയും ഷഫിനും ജേതാക്കള്‍

