തമിഴ്നാട് അവിനാശിയില്‍ കെഎസ്ആര്‍ടിസി അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ബസില്‍ 48 പേരാണ് ഉണ്ടായിരുന്നത്. പാലക്കാട്, തൃശൂര്‍ ഭാഗങ്ങളില്‍ ഉള്ളവരാണ് ്പരകടത്തില്പ്പെട്ടതെന്നാണ് വിവരം. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തില്‍പെട്ടത്.
സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച 20 പേരില്‍ 19 പേരും മരണപ്പെട്ടു. 9495099910 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ കഴിയും.
പുലര്‍ച്ചെ മൂന്ന് മണിയോടെ കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരണപ്പെട്ടവരില്‍ അഞ്ചു പേര് സ്ത്രീകളാണ്. മരണപ്പെട്ടവരെല്ലാം മലയാളികളാണെന്നാണ് തമിഴ്നാട് സ്പെഷ്യല്‍ ബ്രാഞ്ച് പറയുന്നത്. പരുക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയിലാണ്. മരിച്ചവരില്‍ ബസിലെ കണ്ടക്ടറും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു.
അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം കാരണമെന്നും സൂചനയുണ്ട്.

