Kerala kerala

ക്വാറി ഉടമയെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷം; ആശുപത്രി ഉപകരണങ്ങളുടെ ഡീലര്‍ സുനില്‍; പ്രതിയുടെ ഭാര്യ കസ്റ്റഡിയില്‍

തിരുവനന്തപുരം: കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷമെന്ന് കേസിലെ പ്രതി അമ്പിളി. ആശുപത്രി ഉപകരണങ്ങളുടെ ഡീലര്‍ സുനിലാണ് ക്ലോറോഫോം നല്‍കിയതെന്ന് മൊഴി നല്‍കിയത്. പ്രതിയുടെ ഭാര്യ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്ന് കണ്ടെടുത്ത 7.5 ലക്ഷം ഭര്‍ത്താവ് അമ്പിളി തന്നതെന്ന് ഭാര്യ മൊഴി നല്‍കി.

രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ കത്തിച്ച ബാഗ് പുഴയില്‍ കളഞ്ഞെന്ന് അമ്പിളിയുടെ ഭാര്യ പറഞ്ഞു. കൊലപാതക ശേഷം അമ്പിളി തൊട്ടടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ എത്തുന്നതിന്റെ സിസിടിവിദൃശ്യങ്ങള്‍ പുറത്തുവന്നു. മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനോട് കളിയിക്കാവിളയില്‍ ഇറക്കാമോ എന്ന് ചോദിച്ചു. തന്റെ കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി ആരെയോ വിളിച്ചെന്ന് ജീവനക്കാരന്‍ മൊഴി നല്‍കി. വിളിച്ച നമ്പര്‍ സ്വിച്ച് ഓഫാണെന്ന് അമ്പിളി പറഞ്ഞെന്ന് ജീവനക്കാരന്‍ പറഞ്ഞു.

അമ്പിളി കുറ്റസമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടായ കാരണത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമം തുടരുകയാണ് അന്വേഷണ സംഘം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!