കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി – പാണ്ടി റോഡില്‍ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തില്‍ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്ന റാഷിദ്, തസ്രീഫ് എന്നിവരെ കുറ്റിക്കോല്‍ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെട്ടതായിരുന്നു. വെള്ളത്തില്‍ മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു.
കാസര്‍കോട് കാര്‍ പുഴയിലേക്ക് മറിഞ്ഞു; മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന 2 യാത്രക്കാരെ രക്ഷപ്പെടുത്തി

