National

സ്വത്തുതര്‍ക്കം; മകന്‍ അച്ഛനെ മര്‍ദിച്ചു കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നന്ദ് നാഗ്രിയില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അച്ഛനെ മര്‍ദിച്ചു കൊന്നു. കെഹര്‍ സിങ് എന്ന 65കാരനാണ് മകനായ അരുണിന്റെ മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 35കാരനായ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഒരു ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരുടെ വീട്ടിലെത്തിയപ്പോള്‍ കെഹാറിനെ മര്‍ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മദ്യപാനിയായ മകന്‍ അരുണിനൊപ്പമായിരുന്നു പിതാവിന്റെ താമസമെന്ന് പൊലീസ് അറിയിച്ചു.

അരുണ്‍ ജിടിബി ഹോസ്പിറ്റലില്‍ നഴ്‌സാണെങ്കിലും സ്ഥിരമായി ജോലിക്ക് പോകാറില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!