Kerala kerala

ജൂലൈ 3 നുശേഷം ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്തായിരിക്കുമെന്ന് സീറോ മലബാര്‍സഭ

കൊച്ചി: ഏകീകൃത കുര്‍ബാന വിഷയത്തില്‍ കടുത്ത നടപടിയുമായി സീറോ മലബാര്‍ സഭ. ജൂലൈ 3 നുശേഷം ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്തായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. നടപടി നേരിടുന്ന വൈദികര്‍ക്ക് വിവാഹം നടത്താനും അധികാരമില്ല. എറണാകുളം അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ആണ് സര്‍ക്കുലര്‍ ഇറക്കിയത്. ഈ സര്‍ക്കുലര്‍ ജൂണ്‍ 16 ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണം.

സഭാ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാ സഭയില്‍ തുടരാന്‍ ആരെയും അനുവദിക്കില്ലെന്നാണ് തീരുമാനം. മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരമാണ് വിമതര്‍ക്കെതിരെ സഭാ നേതൃത്വം നടപടി സ്വീകരിക്കുന്നത്. സിറോ മലബാര്‍ സഭയിലെ എല്ലാ വൈദികര്‍ക്കും ഈ ഉത്തരവ് ബാധകം ആയിരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഉത്തരവ് പാലിക്കാത്ത വൈദികര്‍ക്ക് പൗരോഹിത്യ ശുശ്രൂഷയില്‍ നിന്നും വിലക്കേര്‍പ്പെടുത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!