കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന്റെ ലീഡ് ഉയർന്നിരിക്കുന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതൽ രാഘവൻ വ്യക്തമായ ലീഡ് നിലനിർത്തി. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീം മുന്നാംസ്ഥാനത്തെിയിരുന്നു. കോഴിക്കോട്ട് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി. രമേശാണ് എൻ.ഡി.എ സ്ഥാനാർഥി. കുറഞ്ഞ സമയത്തേക്കാണെങ്കിലും എൽ.ഡി. എഫ് സ്ഥാനാർഥിയെക്കാൾ എൻ.ഡി.എ സ്ഥാനാർഥി മുന്നിലായത് സി.പി.എമ്മിന് തിരിച്ചടിയാണ്.