കുന്ദമംഗലം: വഴിയാണ് ഖുര്‍ആന്‍, വഴികാട്ടിയും എന്ന തലക്കെട്ടില്‍ മേഖലതല മദ്രസ്സ പ്രവേശനോത്സവം കുന്ദമംഗലം അല്‍ മദ്രസത്തുല്‍ ഇസ്ലാമിയയില്‍ വെച്ച് നടന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാസമിതി അംഗം സിറാജ്ജുദ്ധീന്‍ ഇബ്നു ഹംസ ഉദ്ഘാടനം ചെയ്തു. കേരള മദ്രസ എഡ്യൂക്കേഷന്‍ ബോര്‍ഡ് കോഴിക്കോട് സിറ്റി മേഖല സെക്രട്ടറി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജെഐ എഏരിയ പ്രസിഡന്റ് പി.എം ഷരീഫുദ്ദീന്‍, മഹല്ല് പ്രസിഡണ്ട് എം.സിബ് ഗത്തുള്ള, പിടിഎ പ്രസിഡണ്ട് ഫാസില്‍ മാസ്റ്റര്‍, ജെ ഐ എച്ച് വനിതാ കണ്‍വീനര്‍ ഫര്‍സാന ഹമീദ്, എം എ സുമയ്യ , എം.കെ.സുബൈര്‍, എം.പി അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എ.സ്വാലിഹ സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ ടി റൈഹാനത്ത് നന്ദിയും പറഞ്ഞു.
‘വഴിയാണ് ഖുര്‍ആന്‍, വഴികാട്ടിയും’; മദ്രസ പ്രവേശനോത്സവം

