കുന്ദമംഗലത്തെ പ്രമുഖ കൂട്ടായ്മയായ ടീം മലേഷ്യ പ്രവർത്തകരുടെ സഹായത്തിൽ വരട്ട്യാക്കലിൽ മഴക്കെടുതി മൂലം മതിൽ ഇടിഞ്ഞ് അപകടാവസ്ഥയിലായ രണ്ട് വീട്ടുകളുടെ പുനരുദ്ധാരണത്തിന് ധനസഹായം നൽകി.ദോശാ ടാക്കീസിൽ നടന്ന കുടുംബ സംഗമത്തിൽ ടീം അംഗമായ കെ.കെ. ജൗഹർ ആണ് സഹായം കൈമാറിയത്. പുനരുദ്ധരണത്തിന് മുൻകൈ എടുത്ത് പ്രവർത്തിക്കുന്ന കുന്ദമംഗലം മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.പി അശോകൻ, ടീം അംഗങ്ങളായ ടി മുഹമ്മദ് മുസ്തഫ, കെ.പി. അബ്ദുൾ നാസർ, അശ്റഫ് എൻ.വി, തൻവീർ ജയപ്രകാശ്, റഷീദ്, നിമ്മി, മഹിത,ആലീസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു സഹായം കൈമാറിയത്. ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം പുലർത്തിയ കുട്ടികളെ ആദരിക്കുകയും ചെയ്യുകയുണ്ടായി.
കുന്ദമംഗലത്ത് മഴക്കെടുതി മൂലം മതിൽ ഇടിഞ്ഞ് അപകടാവസ്ഥയിലായ രണ്ട് വീട്ടുകളുടെ പുനരുദ്ധാരണത്തിന് ധനസഹായം നൽകി ‘ടീം മലേഷ്യ’

