Sports

KHSS യു പി വിഭാഗം ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു

കുന്ദമംഗലം: 2020 ഫെബ്രുവരി 15 മുതല്‍ 17 വരെ കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടക്കുന്ന യു .പി .വിഭാഗം ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു.കോഴിക്കോട് ജില്ലാ വോളീബോള്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും പാറ്റേണ്‍ സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറിയുമായ യൂസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഒ. കല സ്വാഗതം പറഞ്ഞു.മുഖ്യ രക്ഷാധികാരി വാര്‍ഡ് മെമ്പര്‍ ബൈജു, പ്രധാനാധ്യാപകന്‍ വി പ്രേമരാജന്‍, ഡെപ്യൂട്ടി HM ദീപു, പി.ടി.എ വൈസ് പ്രസിഡണ്ട് ഒ.സലിം ,സ്റ്റാഫ് സെക്രട്ടറി കൃഷ്ണമണി, പി.വിദ്യാധരന്‍, കെ.പി..രാജീവ് ,പി.കെ.ഷാജി.(എസ്.പി.സി ഇന്‍ ചാര്‍ജ്) എന്നിവര്‍ കായിക ക്ഷമതയുടെ നേട്ടങ്ങളെ കുറിച്ച് വിശദീകരിച്ച് സംസാരിച്ചു. എം.പി ടി.എ.പ്രസിഡണ്ട് ഷിജില, പി.ടി.എ മെമ്പര്‍ഷിജു മുപ്ര മ്മല്‍, സുനില്‍ കണ്ണോറ ,നവാസ് അധ്യാപകരായ രാജു നാരായണന്‍, യൂനുസ്സലിം ,മനീഷ് ലാല്‍, നിതിന്‍, അഷ്‌റഫ് ജൂബിലി , ,ഒ. പി.വാസുദേവന്‍, കെ.എം സതീശന്‍, ദീപേഷ്, സുഭീഷ്മ, ശിബില ശിവദാസ്, മനില്‍ ലാല്‍, അര്‍ജുന്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. കായികാധ്യാപകന്‍ പ്രജിത്ത് കുമാര്‍ ചടങ്ങില്‍ നന്ദി പറഞ്ഞു. കുന്ദമംഗലം ഉപജില്ലയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ സ്‌കൂള്‍ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കാനെത്തും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!