KHSS യു പി വിഭാഗം ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു
കുന്ദമംഗലം: 2020 ഫെബ്രുവരി 15 മുതല്‍ 17 വരെ കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടക്കുന്ന യു .പി .വിഭാഗം ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു.കോഴിക്കോട് ജില്ലാ വോളീബോള്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും പാറ്റേണ്‍ സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറിയുമായ യൂസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഒ. കല സ്വാഗതം പറഞ്ഞു.മുഖ്യ രക്ഷാധികാരി വാര്‍ഡ് മെമ്പര്‍ ബൈജു, പ്രധാനാധ്യാപകന്‍ […]
