Kerala kerala

ജോണ്‍ മുണ്ടക്കയവുമായി സോളാര്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല; ഒത്തുതീര്‍പ്പിനായി വിളിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം: സോളാര്‍ സമരത്തില്‍ ജോണ്‍ മുണ്ടക്കയത്തെ സമീപിച്ചിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സമരത്തില്‍ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്നും ജോണ്‍ ബ്രിട്ടാസ് വഴിയാണ് നടന്നതെന്നും മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് ബ്രിട്ടാസ് എത്തിയത്. ജോണ്‍ മുണ്ടക്കയവുമായി സോളാര്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. ജോണ്‍ മുണ്ടക്കയം പറഞ്ഞത് ഭാവനയുടെ ഭാഗമാണെന്നും തന്നെ ഒത്തുതീര്‍പ്പിനായി വിളിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്നും ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാണണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം കാണാന്‍ പോയിരുന്നു. താന്‍ പോയത് മധ്യമപ്രവര്‍ത്തകനായല്ല. സിപിഐഎമ്മിന്റെ ഭാഗമായാണ്. ചെറിയാന്‍ ഫിലിപ്പും ഒപ്പമുണ്ടായിരുന്നു. ദയവ് ചെയ്ത് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് തിരുവഞ്ചൂര്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.

സമരത്തില്‍ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തിയത്. സമകാലിക മലയാളം വാരികയില്‍ എഴുതുന്ന സോളാര്‍ സമരത്തിന്റെ കഥയിലാണ് വെളിപ്പെടുത്തില്‍. രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് വഴിയാണ് സി.പി.എം ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. പാര്‍ട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം. എന്നാല്‍ തോമസ് ഐസക് അടക്കം പാര്‍ട്ടി നേതാക്കള്‍ക്കോ സമരത്തിന് വന്ന പ്രവര്‍ത്തകര്‍ക്കോ ഇക്കാര്യം അറിയില്ലായിരുന്നു. താനും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഇടനില നിന്നിരുന്നെന്നും ജോണ്‍ മുണ്ടക്കയം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!